അക്ഷരസാഗരം FB Group-അവതരിപ്പിക്കുന്ന പുതുമയുള്ള സംരംഭം. Aksharasagaram Website – FB Group രചനകളെ തുട൪ച്ചയായി പ്രസിദ്ധീകരിച്ച് വായനക്കാരിലെത്തിക്കുന്നു. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
എന്നിലേക്ക് കോഴിയവേ....
മുകളിലെ ശിഖരങ്ങൾ നോക്കി....
ഞാനും വിതുമ്പിടുമ്പോൾ....
ശിലയായി മാറിയ ചില്ലയൊന്നിൽ
കുയിലായ് നീ പാടാൻ മറന്നിരുന്നു......
ഒരു പൂക്കാലമായ് നീ വന്ന് ഒരു വസന്തമെന്നിൽ
പലതരം വർണ്ണങ്ങൾ വാരിവിതറിയ ആ നാൾ
ഒാ൪മ്മച്ചിരാതൊന്നിലൊളിപ്പിച്ചു ഞാനും....
വീണ്ടും പൂവിട്ട മരചില്ലകളിൽ വഴിപോക്കനായൊരു കുയിലായ് വന്നു
വരവറിയിച്ചു മടങ്ങിപ്പോയതെന്തേ നീ....
ശിശിരവും വസന്തവും മാഞ്ഞുപോകവേ... വറ്റാത്ത വേനൽ.....ഒപ്പം നിന്നോ൪മ്മയും... എന്നിലിന്ന്.... ബാക്കിയായി....
വീണ്ടും തളിർക്കുവാൻ കാത്തിടാതെ എ൯.... നീറുന്ന മോഹത്തിൻ വിത്തുകൾ...
മറവിയിലേക്കു വലിച്ചെറിയട്ടേ....?
വേണ്ടിനിയും എന്നിലൊരു തളിർച്ചില്ലയും
പൊഴിയുവാൻ മാത്രമായൊരു പൂക്കാലവും
ഇനിവേണ്ട....എന്നിലെ ഒാ൪മ്മത൯ മാനസച്ചില്ലയിൽ.....
വിരുന്നുണ്ണുവാനൊരു കുയിലണയും....
ആ വസന്തകാലം ..... (രാജ്മോഹ൯) www.fb.com/Rajmohanepage
https://amazon.com/author/rajmohan
2. Anilkumar Thekkanasseril Rajappan

3.ഇന്നു കായലോളം

കരിമഷി നിറയും കായലോളം
കതിരോനണയാത്ത കായലോളം
കാലത്തെ ഓർക്കം കായലോളം
കൗതുകം തീണ്ടാത്ത കായലോളംകരിമീൻ കളിക്കാത്ത കായലോളം
പറവകൾ നീന്താത്ത കായലോളം
കാറ്റിലുയലാടി ഉണങ്ങുഞ്ചേലപോലെ
ചാഞ്ചാടിക്കളിക്കാത്ത കായലോളം
എങ്ങു പോയെങ്ങു പോയ് നിന്റെ പ്രതാപം
ഇന്നിൻെ. കുരുന്നുകൾക്കറിയില്ലേതും
പ്രകൃതി സൗകുമാര്യം അറിയില്ലാത്തൊരു
ജന്മത്തിൻ കാതലോനിങ്ങൾതാൻ-Kottarakara B Sudharma
4.സ്വയം അറിയാൻ

എനിക്കെന്റെ കുട്ടിക്കാലത്തേക്ക്
തിരിച്ചു പോകണം
ദൈവത്തിലേക്കോ, ധ്യാനത്തിലേക്കോ
എന്റെ വഴിയല്ല
മനുഷ്യരെ വിശ്വസിക്കാൻ കഴിയില്ല
അവരുടെ മാത്രം കൂട്ടുകൊണ്ടാണ്
ഒറ്റപ്പെടലും, ഏകാന്തതയും എന്നെ വിഴു
ങ്ങുന്നത്!
എനിക്കെന്റെ കുട്ടിക്കാലത്തേക്ക്
തിരിച്ചു പോകണം
പൂവിനോടും, പുല്ലിനോടും, പുഴകളോടും,
പക്ഷികളോടും
എനിക്ക് കൂട്ടുകൂടണം
കുഞ്ഞുങ്ങളെപ്പോലെ മണ്ണിലെനിക്ക്
കുസൃതി കാട്ടണം
കാഴ്ച്ചകൾ കണ്ടു മടുത്തു
ഇനിയൊന്നെനിക്ക് എന്നെ തന്നെ കാണണം
സന്തോഷത്തിന്റെ കുട്ടിക്കാലം തിരിച്ചെ
ടുക്കണം.-Raju Kanhirangad
5.പ്രയാണം - ബിന്ദു പ്രതാപ്

കാത്തുനിൽക്കാനാവില്ലെനിക്കൊരിക്കലും
ഒരുടിയിടപോലുമീനിമിഷവീഥിയിൽ
ഇനിയുമൊരുപാടുകാലം താണ്ടണമെന്നാലുമിനി
ഗതിവേഗം ചലിക്കെട്ടെ ഞാനും
സമയരഥമിനിയുമുരുളും ഇനിയു
മൊരുപാടുണ്ട് കാഴ്ചകൾ നിൽക്കാനിടയിലൊരിക്കലുമീഗതിവിഗതികൾ ഇല്ല കാത്തുനില്ക്കാനാവില്ലെനിക്കൊരിക്കലും കണ്ട കാഴ്ചകൾ ഓർക്കനില്ലൊരുനേര
മൊട്ടൊരു ചലന ഗതിയിലും നിൽക്കാനുമാവില്ല കടന്നുപോയ് കാഴ്ചകൾ പ്രപഞ്ച സൃഷ്ടികൾ മായാവിലാസമോലുന്ന കാഴ്ചകൾ എണ്ണമില്ലാത്ത മുഖങ്ങൾ പാദപതനങ്ങൾ സാമ്രാജ്യശക്തികൾ തൻ തേരോട്ടം കണ്ടുപോയ് മഹാനുഭാവന്മാർതൻ പുണ്യജീവിതം കടന്നുപോയ്
കണ്ടുനിൽക്കാനില്ലൊലൊട്ടു സമയവും
ഓടുന്ന വഴികൾ തൻ നീളുന്ന കാഴ്ചകൾ സ്വന്തമാക്കാൻ കൊതിക്കെയും കടന്നുപോം നിമിഷരഥ സൂചികൾ ഞങ്ങൾ പാഴാക്കുവാനില്ലൊരു നൊടിപോലും
തിരിച്ചു വരാത്ത കാലത്തിൻ പ്രയാണങ്ങള്‍-Bindhu Prathap Prathap
INTRODUCING AKSHARAM PUBLICATION (FREE DIGITAL MAGAZINE , POETRY & STORY COLLECTIONS)
1.അക്ഷര സാഗരം online സാഹിത്യ വാരിക (Edition-10). (ONAM SPECIAL EDITION) സാധാരണക്കാരിലേക്ക് സാഹിത്യം നൂതനമായ ഡിജിറ്റലായ സാങ്കേതിക വിദ്യയുടെ സഹകരണത്തോടെ എത്തിക്കാനുള്ള ശ്രമങ്ങൾ.തിരഞ്ഞെടുത്ത സാഹിത്യരചനകളാണ് ഈ വാരികയിലുള്ളത്. സാഹിത്യ തല്പര൪ക്ക് സ്വാഗതം. Inviting all literature lovers to Aksharasagaram weekly.Press below link to read Free…..
https://wordsmagazineblog.wordpress.com/2017/08/29/aksharasagaram-online-literature-weekly-edition-10onam-special-edition/
2.അക്ഷരം ഡിജിറ്റൽ മാസിക-October 2017
അതിനൂതനമായ ഡിജിറ്റൽ സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തി ജർമ്മൻ പ്രസിദ്ധീകരണ കമ്പനിയുടെ പിൻബലത്തോടെ സാഹിത്യ ലോകത്തിന്റെ നവ്യമായൊരു വാതായനം സഹൃദയർക്കായ് ഒരുക്കുന്ന അക്ഷരം ഡിജിറ്റൽ മാസിക OCTOBER-17 പ്രസിദ്ധീകരിച്ചിരിക്കുന്നു.മുഖപുസ്തകത്തിലെ മുഖ്യ എഴുത്തുകാരുടെ….തിരഞ്ഞെടുത്ത രചനകളാണ് ഈ ലക്കത്തിലുള്ളത്…(ഈ ലക്കം ആരംഭിക്കുന്നു-THE MURDER-THRILLER NOVEL) PRESS BELOW LINK TO READ FREE….CHIEF EDITOR-RAJMOHAN(എല്ലാ എഴുത്തുകാ൪ക്കും അവസരം നല്കുന്നു) PRESS BELOW LINK TO READ FREE…
HTTPS://WWW.BOOKRIX.COM/BOOK.HTML?BOOKID=ZLE3FF22B012F75_1506840499.0974419117#0,558,29214
3.പ്രണയതീരം-കവിതാ സമാഹാരം
മനോഹരമായ ഒരു പുതിയ കവിതാ സമാഹാരം
ഡിജിറ്റലായി പുസ്തകം പോലെ വായിക്കാം…..വെബ് ലി൯ക് ഉപയോഗിക്കുക….പ്രണയതീരം-കവിതാ സമാഹാരം-WRITTEN BY RAJ MOHAN . PRESS BELOW LINK TO READ FREE..
https://www.bookrix.com/book.html?bookID=zle3ff22b012f75_1495874066.4834320545#0,504,18336
4.സസ്പെ൯സ് നിറഞ്ഞ കഥകളുമായി ഒരു ഡിജിറ്റലായ കഥാ സമാഹാരംലോകത്തിലെ ഏറ്റവും വലിയ പ്രസാധകരുടെ സഹകരണത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്നു(DIGITAL EDITION).
പുസ്തകംപോലെ പേജ് മറിച്ച് വായിക്കാം.ലോകത്തിലെ ഏറ്റവും വലിയ ONLINE SUPER MARKET ആയ ആമസോൺ പ്രസിദ്ധീകരിച്ച് വില്പനയിലുള്ള പുസ്തകം വായനക്ക് താഴെ ലി൯ക് ഉപയോഗിക്കുക.(WRITTEN BY:-രാജ്മോഹ൯)
PRESS BELOW LINK TO READ ..
https://www.amazon.in/xD15-xD25-xD4D-xD42-Malayalam-ebook/dp/B0768VFRXY/ref=as_sl_pc_qf_sp_asin_til?tag=wordemagazine-21&linkCode=w00&linkId=b5cb45c824fdb8f2e6fbf10bd635a660&creativeASIN=B0768VFRXY

5.കാവ്യവഴിത്താര-കാവ്യഗീതം-പുസ്തകപ്രസിദ്ധീകരണം.
കാവ്യവഴിത്താര FB Group-കാവ്യഗീതം എന്ന പേരില്‍ ഒരു കവിതാ സമാഹാരം (Free Digital Book ) പ്രമുഖ ജ൪മ്മ൯ പ്രസിദ്ദീകരണ കംപനിയുടെ സഹകരത്തോടെ ഡിജിറ്റലായി പ്രസിദ്ധീകരിച്ചിരിക്കുന്നു.എഡിറ്റോറിയല്‍ പാനല്‍ പരിശോധിച്ച രചനകള്‍ എഴുത്തുകാരില്‍ നിന്നും പണം വാങ്ങാതെ പ്രസിദ്ധീകരിക്കുന്ന സംരംഭമാണിത്. മലയാളികളുള്ളയിടത്തെല്ലാം ഈ പുസ്തകം സൗജന്യമായി എത്തിക്കുന്നതിന് എല്ലാ സാഹിത്യ സ്നേഹികളെയും ക്ഷണിക്കുന്നു.സാധാരണക്കാരിലേക്ക് മലയാള സാഹിത്യം നൂതനമായ ഡിജിറ്റലായ സാങ്കേതിക വിദ്യയുടെ സഹകരണത്തോടെ എത്തിക്കാനുള്ള ശ്രമങ്ങൾ.Press below link to read FREE….
https://www.bookrix.com/book.html?bookID=zle3ff22b012f75_1506416696.9107470512#0,558,17496

ലോകത്തിലെ ഏറ്റവും വലിയ Online super market/Book Store ആയ ആമസോൺ പ്രസിദ്ധീകരിച്ച് വില്പനയിലുള്ള എ൯െറ പുസ്തകം – ഓഹരി നിക്ഷേപം നടത്തി ലാഭം കൊയ്യാനുള്ള അവസരം (Steps to make money from share trading)- വായനക്ക് താഴെ ലി൯ക് ഉപയോഗിക്കുക.(രാജ്മോഹ൯)https://amazon.com/author/rajmohan